താത്കാലിക നിയന്ത്രണം; ഹൈകോടതി വിധിക്കെതിരെ കേരള വഖഫ് ബോർഡ് സുപ്രിംകോടതിയിൽ

 



തിരുവനന്തപുരം: വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ കേരള വഖഫ് ബോർഡ് സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചത്. നയപരമായ തീരുമാനം എടുക്കാനുള്ള അധികാരം നൽകണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.

നയപരമായുള്ള അധികാരങ്ങളും തീരുമാനങ്ങളും എടുക്കാനുള്ള പൂർണമായിട്ടുള്ള അധികാരം വഖഫ് ബോർഡിന് നൽകണമെന്നാണ് ഹരജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിലവിൽ പണമിടപാട് നടത്തുന്നതിലടക്കം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രത്യേക ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും ഇനി കേരളത്തിലെ വഖഫ് ബോർഡുമായ ബന്ധപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾ നടക്കുക എന്നതാണ് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്.

ഇതര മതവിഭാഗത്തിലുള്ള ആളുകളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയില്ല എന്ന കാരണത്താൽ ഇത്തരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പാടില്ലെന്ന കാര്യം കൂടി സംസ്ഥാന വഖഫ് ബോർഡ് ഹരജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഹരജി സുപ്രിംകോടതി പരിഗണിക്കുമ്പോൾ സംസ്ഥാനത്തിന് എത്രത്തോളം നിർണായകമാകുമെന്ന് ഏറെ പ്രധാനപ്പെട്ടതാണ്. വാദം കേട്ടതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. രണ്ട് ദിവസം മുമ്പാണ് താൽക്കാലികമായ നിയന്ത്രണം കേരള ഹൈക്കോടതി സംസ്ഥാന വഖഫ് ബേർഡിന് ഏർപ്പെടുത്തിയിട്ടുള്ളത്

Post a Comment

0 Comments