കവരത്തി: ലക്ഷദ്വീപിലെ സര്‍ക്കാര്‍ കോളജുകളില്‍ വിവിധ കോഴ്‌സുകള്‍ റദ്ദാക്കി. ആന്ത്രോത്ത്, കടമത്ത് സര്‍ക്കാര്‍ കോളജുകളിലായി നാല് കോഴ്‌സുകളാണ് റദ്ദാക്കിയത്.
ആന്ത്രോത്തില്‍ പൊളിറ്റിക്കല്‍ സയന്‍സും കടമത്തില്‍ മൂന്ന് ബിരുദ കോഴ്സുകളുമാണ് ഒഴിവാക്കിയത്. അലോട്ട്‌മെന്റ് നടക്കുന്നതിനിടെയാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഉത്തരവ്.
ഇതോടെ കൂടുതല്‍ കുട്ടികള്‍ ദ്വീപിന് പുറത്തുപോയി പഠിക്കേണ്ടി വരും. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്താണ് ലക്ഷദ്വീപിലെ കോളജുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഉന്നതവിദ്യാഭ്യാസത്തിനായി ലക്ഷദ്വീപില്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഭൂരിഭാഗം കുട്ടികളും പുറത്തുപോയാണ് പഠിക്കുന്നത്. കേരളത്തിലെ എയ്ഡഡ് കോളജുകളില്‍ ലക്ഷദ്വീപിലെ കുട്ടികള്‍ സംവരണവും ഉറപ്പ് നല്‍കുന്നുണ്ട്.
എന്നാല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ പുതിയ ഉത്തരവ് മേഖലയിലെ നിലവിലുള്ള സൗകര്യങ്ങള്‍ കൂടി ഇല്ലാതാക്കുന്നതാണ്.
%20(1).jpg)
0 Comments