കള്ളാടി മണ്ണിടിച്ചില്‍; രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

 



കൽപ്പറ്റ: വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ജെസിബി വെച്ച് നടത്തിയ പരിശോധനയിലാണ് ഇന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ അഞ്ചായി. ഇനി മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്.

ദുരന്തമുഖത്തെ നാല് സോണുകളാക്കി തിരിച്ചാണ് പരിശോധന തുടരുന്നത്. ഇതില്‍ ഒന്നാമത്തെ സോണില്‍ നിന്നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി മന്ത്രി എ.പി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം കള്ളാടി മണ്ണിടിച്ചിലില്‍ എത്രയും പെട്ടന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രിയും കല്‍പ്പറ്റ എംഎല്‍എയുമായ ടി.സിദ്ദിഖ് മീഡിയ വണ്ണിനോട് പറഞ്ഞു.

വീഴ്ച വരുത്തിയവർക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ദുരന്തവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ തുരങ്ക പദ്ധതികളുടെ തുടര്‍ന്നുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

ദുരന്തമുഖത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാന്‍ അരുണ്‍ ഐഎഎസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ നിര്‍ദേശം പാലിക്കാത്ത പക്ഷം നിയമനടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

0 Comments