വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളെയാകെ സ്തംഭിപ്പിക്കാൻ ഉതകുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ഹൈക്കോടതിയിൽ വഖഫ് ബോർഡുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ ഹർജിക്കാർക്കൊപ്പം ചേർന്ന് ഒത്തുകളിക്കുകയാണ് ചെയ്തത്. ഈ വിഷയത്തിൽ വന്ന ഹൈക്കോടതിയുടെ ഇടക്കാല വിധി ഏറെ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വഖഫ് ബോർഡുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നത് അതീവ ഗൗരവകരമായ വിഷയമാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി. ബോർഡിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കാനും സംഘപരിവാർ അജണ്ടകളെ സഹായിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. വിഷയത്തിൽ സർക്കാരിന്റെ ഒത്തുകളി തുറന്നുകാട്ടുമെന്നും ഗൗരവമുള്ള ഈ സാഹചര്യത്തെ രാഷ്ട്രീയമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചു.
%20(1).jpg)
0 Comments