'രക്ഷാപ്രവർത്തനക്കേസ്' അട്ടിമറി; എസ്ഐടി അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

 



തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എസ്ഐടി അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി.

സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോർട്ട് കൈമാറിയത്. കേസ് അട്ടിമറിച്ചെന്ന് ആരോപണം നേരിടുന്ന എഡിജിപി എം.ആർ അജിത്കുമാറിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് ഡിജിപിയുടെ നടപടി. തുടർനടപടികൾ വേഗത്തിലാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ അധിക സമയം വേണമെന്ന അജിത്കുമാറിന്റെ ആവശ്യം സംസ്ഥാന പൊലീസ് മേധാവി തള്ളിയിരുന്നു. തുടർന്നാണ് റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയിരിക്കുന്നത്. തനിക്ക് കൂടുതൽ വിവരങ്ങൾ വിശദമായി നൽകാനുണ്ടെന്ന് കാണിച്ച് എം.ആർ അജിത്കുമാർ സമയം നീട്ടി ചോദിച്ചെങ്കിലും ഡിജിപി ഇത് നിരസിക്കുകയായിരുന്നു.

Post a Comment

0 Comments