കൊളക്കാട് സെന്റ് തോമസ് തീർത്ഥാടന ദൈവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു



 വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിതമായ മലബാറിലെ മലയാറ്റൂർ എന്ന അനുഗ്രഹീത നാമത്തിൽ അറിയപ്പെടുന്ന തലശ്ശേരി അതിരൂപത തീർത്ഥാടന കേന്ദ്രമായ കൊളക്കാട് സെന്റ് തോമസ് തീർത്ഥാടന ദൈവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു . ജൂലൈ 3ന് ദുക്റാന തിരുനാൾ ദിനത്തിൽ ഉച്ചകഴിഞ്ഞ് 
3 മണിക്ക് ദിവ്യകാരുണ്യ ജപമാലയോടുകൂടി ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് മാനന്തവാടി രൂപത സഹായമെത്രാൻ അഭിവന്ദ്യ 
മാർ. അലക്സ് താരാമംഗലം നേതൃത്വം നൽകി വികാരി റവ.ഫാ. തോമസ് പട്ടാംകുളം, റവ. ഫാ. അരുൺ നട്ടാലിയിൽ തുടങ്ങിയവർ സഹ കാർമീകാരായിരുന്നു തുടർന്ന് തിരുശേഷിപ്പ വണക്കവും, പാച്ചോർ നേർച്ചക്കും മറ്റ് തിരുകർമ്മങ്ങൾക്കും വികാരി. റവ. ഫാ. തോമസ് പട്ടാംകുളം, അസ്സി. വികാരി ആൽബർട്ട് മാപ്പിള പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു

Post a Comment

0 Comments