'പോർട്ട് സിറ്റി കേരളത്തിന്റെ സ്വപ്ന പദ്ധതി'; നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

 



തിരുവനന്തപുരം: നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നികുതി നെറ്റ് വർക്ക് കൂട്ടുകയാണ് വേണ്ടത്. പോർട്ട് സിറ്റി സാമ്പത്തിക മേഖലയിലെ ഉത്തേജിപ്പിക്കാനുള്ള പദ്ധതി. പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതിയാണെന്നും കേരളത്തിൻ്റെ വാതിൽ തുറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ കേരളത്തിൽ ഉണ്ടാകണം. പണം ഇല്ലാതെ തന്നെ പുതിയ വികസന മോഡൽ ആവിഷ്കരിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രഡായ് സ്റ്റേറ്റ് കോൺഫറൻസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം, വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും. ഒപ്പം വിദഗ്ധ പരിശോധനയും നടത്തും. കരാറിന് സർക്കാർ അതിവേഗം അനുമതി നൽകില്ല. എല്ലാം വ്യവസ്ഥകൾ അനുസരിച്ചാണ് നടക്കുന്നതെന്നും സർക്കാരിന്റെ അനുമതിക്ക് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് പോകൂ എന്നുമാണ് അദാനിയുടെ നിലപാട്.

Post a Comment

0 Comments