എടത്തൊട്ടി ഡി പോൾ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ എസ് എസ് വാളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ക്ലീൻ കൊട്ടിയൂർ ,മഴ നടത്തം സംഘടിപ്പിച്ചു




കൊട്ടിയൂർ:എടത്തൊട്ടി ഡി പോൾ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ എസ് എസ് വാളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ക്ലീൻ കൊട്ടിയൂർ ,മഴ നടത്തം സംഘടിപ്പിച്ചു.പാൽ ചുരം ആശ്രമം ജഗ്ഷനിൽ കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  റോയി നമ്പു ടാകം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. പീറ്റർ ഊരോത്ത്, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ തോമസ് പോൾ, വാർഡ് മെമ്പർ  ബിന്ദു, അധ്യാപിക ജെസ്സി മുതലായവർ പങ്കെടുത്തു. ആശ്രമജംഗ്ഷൻ മുതൽ പാൽചുരം വരെയുള്ള റോഡ് സൈഡിലെ ഖര മാലിന്യം പൂർണ്ണമായും നീക്കി. ഉത്സവവുമായി ബന്ധപ്പെട്ട് മലിനമായി കിടക്കുന്ന സ്ഥലമാണ് ശുദ്ധീകരിച്ചത്

Post a Comment

0 Comments