ജനനായകന്‍ വരുന്നു; സെന്‍സര്‍ പോസ്റ്റര്‍ പങ്കുവച്ച് വിജയ്; റിലീസ് ഉടന്‍

 



ജനനായകന്‍ സിനിമയുടെ പുതിയ അപ്‌ഡേറ്റുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ജനനായകന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച പോസ്റ്റര്‍ വിജയ് പങ്കുവച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ ‘ജനനായകന്‍’ എന്നാണ് സിനിമയുടെ ടൈറ്റിലില്‍ എഴുതിയിരിക്കുന്നത്

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ഏഴ് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് വിജയുടെ അവസാന ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. മൂന്ന് മണിക്കൂര്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചിത്രം. സിബിഎഫ്‌സി നിര്‍ദേശിച്ച മാറ്റങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് ചിത്രം പുറത്തിറങ്ങുന്നത്. സിബിഎഫ്‌സി സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും കയറിയിറങ്ങിയാണ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ജൂലൈ 24ന് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് സൂചന

Post a Comment

0 Comments