'ഒപ്പമുണ്ട് ഞങ്ങൾ' പദ്ധതിയുടെ ഭാഗമായി അഗതി മന്ദിരങ്ങളിൽ ഭക്ഷ്യകിറ്റുകൾ വിതരണം




ചിറ്റാരിക്കാൽ: വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന "ഒപ്പമുണ്ട് ഞങ്ങൾ" പദ്ധതിയുടെ ഭാഗമായി ചിറ്റാരിക്കാലിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ അഗതി മന്ദിരങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.

പരിപാടിയുടെ ഉദ്ഘാടനം ചിറ്റാരിക്കാൽ ജെ.സി.ഐ. പ്രസിഡന്റ് ജിൻസ് നബ്യാമഠത്തിൽ നിർവഹിച്ചു. ജ്യോതിഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സി. അനറ്റ് എസ്.എ.ബി.എസിന് ഭക്ഷ്യകിറ്റ് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഡയസ് വലിയപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അലക്സ് നടുവിലേക്കുറ്റ്, ഷിജിത്ത് കുഴുവേലിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഏകദേശം 50,000 രൂപ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് വിവിധ അഗതി മന്ദിരങ്ങളിലേക്ക് വിതരണം ചെയ്തത്. 

Post a Comment

0 Comments