എറണാകുളം: കോതമംഗലത്ത് മുള്ളന്‍പന്നിയുടെ മാംസം വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ഇഞ്ചത്തൊട്ടി സ്വദേശി സുനില്‍, മാമലക്കണ്ടം സ്വദേശി രാജു പൊന്നപ്പന്‍ എന്നിവരെയാണ് പിടികൂടിയത്.
മുള്ളന്‍പന്നിയെ വനത്തിനുള്ളില്‍ കെണിവെച്ചാണ് ഇവര്‍ പിടിച്ചത്. നേര്യമംഗലം വനം റേഞ്ചില്‍, ഇഞ്ചത്തൊട്ടി ഫോറസ്റ്റേഷന് കീഴിലുള്ള വനത്തിലാണ് പ്രതികള്‍ കെണിവെച്ചത്.
പ്രതികളെ കോതമംഗലം കോടതിയില്‍ ഹാജരാക്കി. ഇഞ്ചത്തൊട്ടി ഫോറസ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജി.ജി സന്തോഷ്, ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ടി.എ ഷാജി, എം. ദിലീപ് കുമാര്‍, രോഹിത് എം. രാജ്, മിഥുന്‍ എം.ജി, ഗൗതമി സതീശന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

0 Comments