'ഉടന്‍ വിരമിക്കാനില്ല, യൂറോ കപ്പ് നേട്ടം ലോകകപ്പിന് തുല്യം'; മത്സരശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

 



ഡാളസ്: 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനിനോട് തോറ്റ് പുറത്തായതിന് പിന്നാലെ വികാരാധീനനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പ് സ്വപ്നം അസ്തമിച്ചെങ്കിലും, അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് പെട്ടെന്നൊരു തീരുമാനമെടുത്ത് വിരമിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് 41-കാരനായ താരം വ്യക്തമാക്കി. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ കരിയറിനെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും മനസ്സ് തുറന്നത്.

തന്റെ അവസാന ലോകകപ്പാണ് ഇതെന്ന് റൊണാള്‍ഡോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുമെന്ന അഭ്യൂഹങ്ങളോട് അദ്ദേഹം പ്രതികരിച്ചു. 'ഇങ്ങനെയൊരു തോല്‍വിയോടെ ലോകകപ്പില്‍ നിന്ന് മടങ്ങുന്നത് സങ്കടകരമാണ്. ഞാന്‍ പരമാവധി ശ്രമിച്ചു. എന്റെ മനസ്സാക്ഷി ശുദ്ധമാണ്. ഇത് എന്റെ അവസാന ലോകകപ്പാണ് എന്നത് ശരിയാണ്, എന്നാല്‍ ഇപ്പോള്‍ എനിക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ട്. ആവേശത്തില്‍ വൈകാരികമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' റൊണാള്‍ഡോ പറഞ്ഞു

Post a Comment

0 Comments