യുഎഇ, കുവൈത്ത് രാജ്യങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട്- വിസ സേവനം; കരാർ റദ്ദാക്കിയ വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ



ന്യൂഡൽഹി/അബൂദബി: യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട് വിസ സേവന കരാർ റദ്ദാക്കിയ വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഹരജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ഡൽഹി ഹൈകോടതി വിധിക്കെതിരെയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്.

യുഎഇക്കും കുവൈത്തിനും പുറമേ ഓസ്‌ട്രേലിയ, സിങ്കപ്പൂർ എന്നിവിടങ്ങളിലും പുതിയ കമ്പനികൾക്ക് സേവന കരാർ നൽകിയത് ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ടെണ്ടർ നടപടികൾ സുതാര്യമല്ലെന്ന് പറഞ്ഞായിരുന്നു നടപടി. ഒരു മാസത്തിനകം പ്രൊപ്പോസൽ വിളിക്കണമെന്നും നിർദേശിച്ചിരുന്നു. യുഎഇയിൽ അൽ ഹിന്ദിനും കുവൈത്തിൽ ഡു ഡിജിറ്റലിനുമാണ് പുതിയ സേവന കരാർ ലഭിച്ചിരുന്നത്.

Post a Comment

0 Comments