കോഴിക്കോട് കൊടുവള്ളിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട 17കാരൻ മരിച്ചു

 



കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട 15കാരൻ മരിച്ചു. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (17) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. കൂട്ടത്തിലുണ്ടായിരുന്ന കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും മാവൂർ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയിൽ വീണു കിടന്ന മരത്തടിക്ക് കീഴെ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

Post a Comment

0 Comments