പുലിക്കളി കളറാകും, തൃശൂർ താലൂക്ക് പരിധിയിൽ നാളെ ഉച്ചയ്ക്ക് ശേഷം അവധി




 തൃശൂർ: തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി മഹോത്സവത്തോട് അനുബന്ധിച്ച് തൃശൂർ താലൂക്ക് പരിധിയിൽ നാളെ (ഓഗസ്റ്റ് 29, ശനിയാഴ്ച) ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. പ്രശസ്തമായ സാംസ്കാരിക കൂട്ടായ്മ കാണാൻ വൻ ജനപ്രവാഹം എത്താൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് തീരുമാനം. അവധി പ്രഖ്യാപിച്ചതോടെ പുലിക്കളി ആഘോഷങ്ങൾ കൂടുതൽ ജനപങ്കാളിത്തത്തോടെ കളറാകും. തൃശൂർ താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. കൂടാതെ, സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 1881 പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

Post a Comment

0 Comments