പുന്നമടയിലെ ഓളപ്പരപ്പില്‍ ആര് തീപടര്‍ത്തും? 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

 



ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയ്ക്ക് സജ്ജമായി പുന്നമടക്കായല്‍. മുഖ്യമന്ത്രി വി.ഡി സതീശന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവര്‍ മുഖ്യാതിഥികളാകും.

22 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 71 ജലയാനങ്ങളാണ് വള്ളംകളിയില്‍ പങ്കെടുക്കുന്നത്. രാവിലെ 11നാണ് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരം. തുടര്‍ന്ന് ഉച്ചക്ക് ശേഷം ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനല്‍ പോരാട്ടങ്ങളും നടക്കും.

വൈകീട്ട് നാലിന് ഫൈനലിനുള്ള വിസിലും മുഴങ്ങും. ആറ് ഹീറ്റ്സുകളാണ് ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തിലുള്ളത്. ഇതില്‍ ആദ്യ നാല് ഹീറ്റ്‌സുകളില്‍ നാല് വീതം വള്ളങ്ങളും അഞ്ച്, ആറ് ഹീറ്റ്‌സുകളില്‍ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക.

ഇതില്‍ എട്ട് വള്ളങ്ങള്‍ക്ക് കിരീട സാധ്യതയുള്ളതില്‍ തീപാറുമെന്ന് ഉറപ്പാണ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനല്‍ പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ വരിക. നെഹ്റു ട്രോഫിയിലെ മികച്ച ഒമ്പത് ടീമുകള്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് യോഗ്യത നേടും.

Post a Comment

0 Comments