ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നും പാർലമെന്‍റിൽ എത്തിയില്ല. അമിത് ഷാ വരാത്തതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ രണ്ട് മണി വരെ പിരിഞ്ഞു. വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ അമിത് ഷാ സഭയിലെത്തി മറുപടി പറയണമന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
അതേസമയം എൻസിപി നേതാവും ലോക്സഭാംഗവുമായ സുപ്രിയ മകൾ രേവതി സുലെയുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ അമിത് ഷാ എത്തിയതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമങ്ങളിൽ ആഭ്യന്തരമന്ത്രി സഭയിൽ നേരിട്ട് വിശദീകരണം നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ സർക്കാർ മറുപടി പറയാത്തതിനെതിരെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്ന നിലപാടിലേക്ക് കടന്നിരുന്നു.
%20(1).jpg)
0 Comments