ലാന്‍ഡിങ്ങിനിടെ വിമാനത്തിൻ്റെ ടയര്‍ പൊട്ടിത്തെറിച്ചു

 



റായ്പൂര്‍: ഡല്‍ഹി-ബിലാസ്പൂര്‍ അലയന്‍സ് എയര്‍ വിമാനത്തിന്റെ ടയര്‍ ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ചു. ചത്തീസ്ഗഡിലെ ബിലാസ്പൂര്‍ വിമാനത്താവളത്തിലാണ് അപകടം.

37 യാത്രക്കാരും നാല് ജീവനക്കാരും ഉള്‍പ്പെടെ 41 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വിമാനം ലാന്‍ഡിങ്ങിനായി റണ്‍വേയില്‍ തൊട്ടതും ഇടതുവശത്തെ ടയര്‍ പൊട്ടുകയായിരുന്നു. എന്നാല്‍, വലിയ അപകടം വഴിമാറി. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചതായി അലയന്‍സ് എയര്‍ അറിയിച്ചു.

Post a Comment

0 Comments