ന്യൂഡൽഹി: പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐക്ക് (ISI) വേണ്ടി ചാരവൃത്തി നടത്തിയ ദമ്പതികൾ ഡൽഹിയിൽ എൻഐഎയുടെയും ഇന്റലിജൻസ് വിഭാഗത്തിന്റെയും പിടിയിൽ. ഡൽഹി സരായ് കാലേഖാനിലെ ചാന്ദ് ബിബി ക്യാമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സഹിൽ, ഭാര്യ സമീറ എന്നിവരാണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇവർ ഐഎസ്ഐക്ക് ഭീകരരുമായി ബന്ധപ്പെട്ടിരുന്നതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇന്ത്യൻ സിം കാർഡുകൾ വാങ്ങി ദുബായ്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ വഴി പാകിസ്ഥാനിലേക്ക് കടത്തിനൽകുകയാണ് ഇവർ പ്രധാനമായും ചെയ്തിരുന്നത്. പ്രതികളിൽ നിന്ന് 8 ഇന്ത്യൻ സിം കാർഡുകളും പാകിസ്ഥാനിൽ നിന്നുള്ള 2 സിം കാർഡുകളും പിടിച്ചെടുത്തു. 2024 മുതല്‍ ഇവര്‍ പാക് ഏജന്റുമാര്‍ക്കായി പ്രവര്‍ത്തിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

0 Comments