പ്ലസ് വണ്‍ ഇംപ്രൂവ്‌മെൻ്റ് പരീക്ഷ ഒക്ടോബറില്‍

 




തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെൻ്റ് പരീക്ഷ ഒക്ടോബര്‍ മാസത്തില്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് വിദ്യാര്‍ഥികള്‍ നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയോടൊപ്പം മാര്‍ച്ച് മാസത്തിലാണ് നടത്തിയിരുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറില്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടുത്ത ദിവസം തന്നെ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ടൈംടേബിള്‍ പുറത്തിറക്കും

Post a Comment

0 Comments