വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍; പരിശോധന കര്‍ശനമാക്കും, ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും പിഴ

 



തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ഈടാക്കും.

കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ അനധികൃത മോഡിഫിക്കേഷനില്‍ എടുത്ത നടപടികള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എല്ലാ ആര്‍ടിഓമാരും സെപ്റ്റംബര്‍ മൂന്നിനകം അറിയിക്കണമെന്ന് ഗതാഗത കമ്മീഷണറേറ്റ് അറിയിച്ചു.

റീലുകള്‍ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങള്‍ കണ്ടെത്തണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന പ്രധാന നിര്‍ദേശം. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി കടുപ്പിച്ചത്.

ഇനിയുള്ള ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എംവിഡി അറിയിച്ചു. പിഴ ഈടാക്കിയാല്‍ മോഡിഫിക്കേഷന്‍ മാറ്റി വീണ്ടും വാഹനം ഹാജരാക്കണമെന്നാണ് നിര്‍ദേശം.

Post a Comment

0 Comments