ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക് കത്തയച്ച് അഭിജിത് ദീപ്കെ. രാജ്യവ്യാപക പര്യടനത്തിന്റെ ഭാഗമായാണ് കത്തയച്ചത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സ്കൂളുകളുടെ വികസനത്തിനായി നടപ്പാക്കിയ പദ്ധതികളും ചെലവഴിച്ച തുകയും സംബന്ധിച്ച കണക്കുകൾ പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ചുവർഷത്തിനിടെ എത്ര സ്കൂളുകൾ നവീകരിച്ചു? എത്ര അധ്യാപക തസ്തികകൾ അനുവദിച്ചു? സ്കൂളുകൾക്കായി എത്ര തുക അനുവദിച്ചു? തുടങ്ങിയ വിവരങ്ങൾ പുറത്തുവിടണമെന്നാണ് ആവശ്യം.
കൂടാതെ, സ്കൂളുകളിലെ കുടിവെള്ളം, ശൗചാലയം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി ഉറപ്പാക്കിയിട്ടുണ്ടോ എന്നതും പരിശോധിക്കണമെന്നും അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
%20(1).jpg)
0 Comments