പിഎസ്‌സി പരീക്ഷാ ക്രമക്കേട്; കെഎഎസ് ഉൾപ്പെടെയുള്ളവയിൽ കൂടുതൽ കേസുകൾ വരുന്നു



തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. കെഎഎസ് ഉള്‍പ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേടില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ പട്ടിക ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ നൂറുകണക്കിന് പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചത്. പരാതിക്കാരുടെ മൊഴികള്‍ രേഖപ്പെടുത്തി തെളിവ് ശേഖരണം ഊർജിതമായി നടന്നു വരുന്നു. കെഎഎസ്, ആസൂത്രണ ബോര്‍ഡ് ചീഫ് അഭിമുഖം എന്നിവയിലെ ക്രമക്കേടുകളിലാണ് പുതിയ കേസുകള്‍ വരുന്നത്. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

Post a Comment

0 Comments