കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 2025- 26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ച് ജില്ലയിലെ 14 ബഡ്‌സ് സ്‌കൂളുകള്‍ക്ക് ബാന്‍ഡ് സെറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് ബിനോയി കുര്യന്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ടി. ഷബ്ന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ബോബി എണ്ണച്ചേരില്‍, എ പ്രദീപന്‍, പി രവീന്ദ്രന്‍, രജനി മോഹന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ലേജു ജയദേവന്‍, പ്രസന്ന, ജയ്‌സണ്‍ കാരക്കാട്ട്, പവിത്രന്‍, നവ്യാ സുരേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ടി.പ്രസാദ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ വിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം. വി.ജയന്‍ പദ്ധതി വിശദീകരണം നടത്തി. ധീരം കരാട്ടെ പരിശീലനം കഴിഞ്ഞ നൂറോളം വനിതകള്‍ക്കുള്ള ജഴ്‌സി വിതരണവും അഡ്വക്കറ്റ് ബിനോയ് കുര്യന്‍ നിര്‍വഹിച്ചു.

0 Comments