ആര്‍പ്പോ അരോമ; കന്നിയങ്കത്തിൽ പുന്നമട കീഴടക്കി അരോമ ചുണ്ടൻ




 ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍. കന്നിയങ്കത്തിൽ തന്നെ കപ്പെടുത്തിരിക്കുകയാണ് അരോമ. കൊല്ലത്ത് നിന്നുള്ള ബോട്ട് ക്ലബാണ് അരോമ. നെഹ്‍റു ട്രോഫിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് കൊല്ലം ജില്ല കപ്പിൽ മുത്തമിടുന്നത്. ആറ് ഹീറ്റ്സുകളിലായി 22 ചുണ്ടൻ വള്ളങ്ങളാണ് ഇക്കുറി തുഴയെറിഞ്ഞത്.

ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയ നെഞ്ചിടിപ്പിന്റെ നിമിഷങ്ങളിൽ, 4 മിനിറ്റ് 23.328 സെക്കൻഡ് എന്ന മിന്നൽ വേഗതയിൽ ഫിനിഷിങ് പോയിന്റ് തൊട്ടാണ് അരോമ ജലകിരീടം ചൂടിയത്.ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നടുഭാഗത്തെയും വീയപുരത്തെയും പിന്നിലാക്കിയാണ് അരോമ ആദ്യമായി കപ്പിൽ മുത്തമിട്ടത്.

മുഖ്യമന്ത്രി വി.ഡി സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പിഎസി ചെയർമാൻ കെ.സി എംപിമാരായ കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ജില്ലാ കലക്ടർ ഷാജി വി. നായർ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments