'ഉമീദ് പോർട്ടലിൽ സമയം നീട്ടി നൽകണം'; വഖഫ് ബോർഡിന്റെ ഹരജിയിൽ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്

 



ഡൽഹി: ഉമീദ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കാന്‍ സാവകാശം തേടിയ സംസ്ഥാന വഖഫ് ബോര്‍ഡിന്‍റെ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം സെപ്തംബര്‍ ഏഴിനകം മറുപടി നല്‍കണം എന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. 40,000 വഖഫ് സ്വത്തുക്കളുടെ വിവരങ്ങള്‍ അപ്‍ലോഡ് ചെയ്തു. ഇനിയും 25,000 സ്വത്തുക്കളുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനുണ്ടെന്നും വഖഫ് ബോര്‍ഡ് സുപ്രിംകോടതിയെ അറിയിച്ചു.

സാങ്കേതിക തടസങ്ങള്‍ ആണ് കാരണം എന്നും വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രിംകോടതിയെ അറിയിച്ചു. വിവരങ്ങള്‍ അപ്‍ലോഡ് ചെയ്യാന്‍ നാല് മാസം മതിയാകുമോ എന്നും രേഖകളുമായി തയ്യാറായിരിക്കൂ എന്നും വഖഫ് ബോര്‍ഡിനോട് സുപ്രിംകോടതി പറഞ്ഞു. വഖഫ് ബോര്‍ഡിന്‍റെ ഹരജി സുപ്രിംകോടതി സെപ്തംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.

പുതിയ വഖഫ് ഭേദഗതി നിയമപ്രകാരമാണ് വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം വന്നത്. ഡിസംബർ ആറിനായിരുന്നു പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നിരവധി സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നില്ല. കാലാവധി നീട്ടണമെന്ന മുസ്‌ലിം സംഘടനകളും വിവിധ സ്ഥാപന മാനേജ്‌മെന്റുകളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വഖഫ് ബോർഡ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

Post a Comment

0 Comments