സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

 


കൊച്ചി: കേരളത്തിലെ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 65 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,015 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 510 രൂപയുടെ ഇടിവുണ്ടായി. 1,12,120 രൂപയായാണ് പവന്‍ വില കുറഞ്ഞത്. 18കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. 50 രൂപയുടെ കുറവാണ് 18കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 50 രൂപയുടെ കുറവുണ്ടായി. സ്വര്‍ണവില ഗ്രാമിന് 11,520 രൂപയായും പവന് 92,160 രൂപയായും കുറഞ്ഞു.

രാജ്യാന്തര വിപണിയില്‍ നഷ്ടത്തിലാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിക്കാന്‍ പോകുന്നത്. സ്‌പോട്ട് ഗോള്‍ഡ് 0.5 ശതതാനം നഷ്ടത്തോടെ 4,326.75 ഡോളറിലാണ് വ്യാപാരം തുടങ്ങിയത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഒരു ശതമാനം ഇടിഞ്ഞു. 4,382.50 ഡോളറായി കുറഞ്ഞു.

യുഎസ് ഫെഡറല്‍ റിസര്‍വ് സെപ്തംബറില്‍ പലിശനിരക്ക് ഉയര്‍ത്താന്‍ 35 ശതമാനം സാധ്യത മാത്രമാണ് കല്‍പ്പിക്കുന്നത്. നേരത്തെ 55 ശതമാനം സാധ്യതയുണ്ടായിരുന്ന സ്ഥാനത്താണിത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്കിലെ മാറ്റം തന്നെയാവും വരും ദിവസങ്ങളിലും സ്വര്‍ണവിലയെ സ്വാധീനിക്കുക.

അതേസമയം, ഇന്ത്യന്‍ ഓഹരിവിപണികള്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെന്‍സെക്‌സും ദേശീയ സൂചിക നിഫ്റ്റിയും ഇന്ന് നഷ്ടത്തിലാണ്.

Post a Comment

0 Comments