മാസപ്പടി കേസ്: പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും




തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി. മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡിയുടെ ശിപാർശയിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സർക്കാരിന് നാളെ ലഭിച്ചേക്കും.

നിയമോപദേശം ലഭിച്ച ശേഷം റിപ്പോർട്ടിൽ പ്രാഥമിക അന്വേഷണം നടത്താനാണ് സാധ്യത. പ്രാഥമിക അന്വേഷണത്തിൽ കൃത്യമായ തെളിവുകൾ ലഭിക്കുകയാണെങ്കിൽ മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്ത് മുന്നോട്ടുപോകാനാണ് സർക്കാരിന്റെ നീക്കം.

അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക. ആഭ്യന്തരമന്ത്രി വന്ന ശേഷമാകും ഇഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാമെന്നാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് ഇഡി നല്‍കിയ റിപ്പോര്‍ട്ട്. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിനാണ് കൂടുതല്‍ സാധ്യത.

അതേസമയം, റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു. റിയാസിനെതിരെ കൂടി ആരോപണം ശക്തമായതോടെ ഇഡിക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് സിപിഎം. കേസിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകളുണ്ടെന്നാണ് ഇഡിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിജിലൻസ് അന്വേഷിക്കട്ടെയെന്ന നിലപാടാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഇതിനോടകം സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനാണ് കൂടുതൽ സാധ്യത. അഴിമതി നിരോധനനിയമത്തിന് പുറമേ കൂടുതൽ കുറ്റങ്ങൾ കണ്ടെത്തിയാൽ പൊലീസിലെ മറ്റ് ഏജൻസികളെയും അന്വേഷണത്തിനായി നിയോഗിക്കേണ്ടിവരും.

Post a Comment

0 Comments