കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തോൽവി പഠിച്ച് കരകയറാൻ സിപിഎം. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളും വർഗ ബഹുജന സംഘടനാ ഭാരവാഹികളും ഉൾപ്പെടെ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച മാർഗരേഖ, പാർട്ടി സെക്രട്ടറി അവതരിപ്പിക്കും. പിണറായിക്കും എം.വി ഗോവിന്ദനുമെതിരെ വിമർശനം ആവർത്തിക്കാനാണ് സാധ്യത. അതോടൊപ്പം പിണറായി വിജയനെതിരായ ഇഡി നീക്കവും ചർച്ചയാകും.
അതേസമയം, വിപുലീകൃത സംസ്ഥാന കമ്മിറ്റി ചർച്ചയിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് പങ്കെടുക്കാനാകില്ല. ചർച്ചയിൽ ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങൾ മാത്രം പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ചർച്ചയിൽ പങ്കെടുക്കാനാവില്ല. നേതൃമാറ്റം ആവശ്യപ്പെടുന്ന ഭൂരിപക്ഷം ഇതോടെ നിശബ്ദരാകും. ഒരിക്കൽ അംഗീകരിച്ച റിപ്പോർട്ടിൽ അതേ കമ്മിറ്റിയിൽ വീണ്ടും ചർച്ച പതിവില്ല. ഈ പതിവ് മുൻനിർത്തിയാണ് നിയന്ത്രണം. നിയന്ത്രണത്തിൽ പാർട്ടിക്കത്ത് കടുത്ത അതൃപ്തിയാണ് ഉയരുന്നത്. സെക്രട്ടേറിയറ്റ് റിപ്പോർട്ട് വിശാല കമ്മിറ്റിയിൽ നേരിട്ട് കൊണ്ടുവന്നാൽ മതിയായിരുന്നെന്ന് ആവശ്യപ്പെട്ട്ഒരു വിഭാഗം രംഗത്തെത്തി.
0 Comments