പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ദിനം ആചരിച്ചു ​




പനമരം: സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിന്ദി ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ വൈവിധ്യമാർന്ന സാംസ്കാരിക ഹിന്ദി പരിപാടികൾ അവതരിപ്പിച്ചു.

​പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ് നിർവ്വഹിച്ചു. ഹിന്ദി അധ്യാപകരായ സിദ്ദീഖ് മാസ്റ്റർ, ജിതാ എസ്., വിൻസി കെ.ജെ, രേഖ കെ തുടങ്ങിയവർ സംസാരിക്കുകയും പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു. വിദ്യാർത്ഥികളും മറ്റ് അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments