തോന്നയ്ക്കലിൽ വിദ്യാർഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

 



തിരുവനന്തപുരം: തോന്നയ്ക്കലിൽ വിദ്യാർഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ഊരുപൊയ്ക സ്വദേശി സോബക്കിനെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് രണ്ടാം വർഷ ബികോം വിദ്യാർഥിയായ വിഘ്നേഷിന് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്നേഷ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പിടിയിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവത്തിന് പിന്നിലെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്

Post a Comment

0 Comments