കാസർകോട്: കാസർകോട് റാണിപുരത്ത് റോപ്പ് വേ അപകടത്തിൽ പരിക്കേറ്റ ഓപ്പറേറ്റർ മരിച്ചു. പനത്തടി ചാമുണ്ടിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.
സഞ്ചാരികളെ കയറ്റുന്നതിനിടെ റോപ്പ് വേയിൽ കയർ കുരുങ്ങി സനൂപ് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

0 Comments