പത്തനംതിട്ട: പത്തനംതിട്ട പുളിക്കീഴിൽ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയായ മഞ്ജു എന്ന നാടോടി സ്ത്രീയെ മൂന്ന് വർഷങ്ങൾക്ക് ശേഷം കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. കുഞ്ഞിനെ കൊന്നത് കാമുകൻ എന്നാണ് മഞ്ജു പൊലീസിന് നൽകിയ മൊഴി. 2023 ഓഗസ്റ്റ് 6 ന് ആയിരിന്നു കൊലപാതകം. മഞ്ജുവും കാമുകനും ഒന്നിച്ചുള്ള സമയങ്ങളിൽ കുഞ്ഞ് കരഞ്ഞത് ശല്യമായി. ഇതിനെ തുടർന്നുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുറ്റകൃത്യം നടന്നത് ചങ്ങനാശ്ശേരിയിലായിരുന്നു. എസ് സി പ്രമോട്ടർ വഴി പാലക്കാട് പൊലീസിനാണ് ഇപ്പോൾ വിവരം ലഭിച്ചത്. ഇതിന് പിന്നാലെ തിരുവല്ല ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി നാടോടി സ്ത്രീയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകം നടത്തിയ കാമുകനെ ഉടൻ തന്നെ പിടികൂടുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

0 Comments