ചേരാനെല്ലൂര്‍ വാഹനാപകട കേസ്: പ്രതിയായ ജഡ്ജി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

 



എറണാകുളം: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പ്രതിയായ ജഡ്ജി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വാഹനം ഓടിച്ച 17കാരന്റെ പിതാവായ സെഷന്‍സ് ജഡ്ജിയെ പോലീസ് പ്രതിച്ചേര്‍ത്തിരുന്നു. കേസില്‍ ജഡ്ജിയെ ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് അനുമതി തേടി പൊലീസ് ഹൈകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ജഡ്ജി മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ജസ്റ്റിസ് കൗസര്‍ ഇടപഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

അതേസമയം, ജഡ്ജിക്കെതിരെ ഉള്ള നടപടി രണ്ട് ദിവസത്തിന് ശേഷമായിരിക്കും. തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. നടപടി, പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മതി എന്നാണ് തീരുമാനം

Post a Comment

0 Comments