കോഴിക്കോട് തുഷാരഗിരിയില്‍ പുലി? വളര്‍ത്തുനായയെ കടിച്ചുകൊന്നെന്ന് നാട്ടുകാർ




 കോഴിക്കോട് തുഷാരഗിരിയില്‍ പുലിയുടെ സാന്നിധ്യമെന്ന് സംശയം. കിന്നരിത്തോട് ബെന്നി എന്നയാളുടെ വീട്ടിലെ വളര്‍ത്തുനായയെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. വനംവകുപ്പും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

പ്രദേശത്ത് മഴയുള്ളതിനാല്‍ കാല്‍പ്പാടുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പുലിയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, കൂട് സ്ഥാപിക്കുന്നതിനായി വകുപ്പുതല അനുമതി തേടി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വനത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് തുഷാരഗിരി. ഇതിനുമുന്‍പും പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യമുണ്ടായിരുന്നതിനാല്‍ എത്രയും പെട്ടെന്ന് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

0 Comments