ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടന പ്രകാരം; പുറത്താക്കൽ ശുപാർശക്കെതിരെ നിയമോപദേശം തേടാൻ പിഎസ്‍സി ചെയർമാൻ

 



തിരുവനന്തപുരം: ഗവർണറുടെ പുറത്താക്കൽ ശുപാർശക്കെതിരെ നിയമോപദേശം തേടാൻ പിഎസ്‍സി ചെയർമാൻ. ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടന പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെയർമാൻ്റെ നീക്കം. സംസ്ഥാന പിഎസ്‍സി ചെയർമാനെയും 15 അംഗങ്ങളെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കാണ് ഗവർണർ ശുപാർശ നൽകിയത്. ആസൂത്രണ ബോർഡ് നിയമനമടക്കം വിവിധ നിയമനങ്ങളിലെ ക്രമക്കേടിലാണ് അസാധാരണ നീക്കം. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് രാജേന്ദ്ര ആ‌ർലേക്ക‌ർ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു നീക്കം.


Post a Comment

0 Comments