ഡിസംബർ 11 ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ 14 വാർഡുകളിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. കണിച്ചാർ പഞ്ചായത്ത് സെക്രട്ടറിയും വരണാധികാരിയും ആയ കെ ജി സന്തോഷിനു മുൻപാകെയാണ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചത്. ഇന്ന് 12 മണിയോടെ കണിച്ചാർ ടൗണിൽ നിന്നും പ്രകടനമായി എത്തി ആയിരുന്നു നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചത്. സ്ഥാനാർത്ഥികൾക്ക് പുറമെ ഡെമ്മി സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

0 Comments