കേളകം: രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് ദേശീയപതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ്, അന്ന മരിയ സിബി എന്നിവർ റിപ്പബ്ലിക് ദിനം സന്ദേശം നൽകി. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും, ആന്റണി നന്ദിയും പറഞ്ഞു. എസ് പി സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന്, കുട്ടികൾക്ക് മധുര വിതരണവും നടത്തി.

0 Comments