കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക് രാവിലെ എട്ടരയോടെ തന്നെ മന്ത്രി എത്തിയിരുന്നു. സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുന്നതിനിടെയായിരുന്നു സംഭവം.
പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ശാരീരികാസ്വാസ്ഥ്യമുണ്ടാവുകയും മന്ത്രി കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ പൊലീസുകാരും വേദിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ചേർന്ന് എടുത്ത് ആംബുലൻസിലേക്ക് മാറ്റി.
തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. രാവിലെയുള്ള വെയിൽ കൊണ്ടതാവാം കുഴഞ്ഞുവീഴാൻ കാരണമെന്നാണ് നിഗമനം. അതേസമയം, മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.

0 Comments