കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കണിയാമ്പറ്റ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപക പരിശീലന കേന്ദ്രവും സംയുക്തമായി ഗോത്ര ജനതയും വിദ്യാഭ്യാസ ഉത്കണ്ഠകളും എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിക്കും. ജനുവരി 7 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നടക്കുന്ന സംവാദത്തില്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ സെബാസ്റ്റ്യന്‍ കെ.എം, വയനാട് ഡിഇ ഒ മന്‍മോഹന്‍ സി.വി, കെ.എ. എസ്, ആക്ടിവിസ്റ്റുകളായ സി.കെ ജാനു, മണിക്കുട്ടന്‍ പണിയന്‍, എഴുത്തുകാരനായ സുകുമാരന്‍ ചാലി ഗദ്ദ, കണിയാമ്പറ്റ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ഡോക്ടര്‍ കെ.പി നിതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കം. എസ്എസ്‌കെ ഡിപിഒ രാജേഷ് കെ.ആര്‍ ആണ് മോഡറേറ്റര്‍. സംവാദത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.

0 Comments