ഇംഗ്ലണ്ടിൽ വച്ച് നടക്കുന്ന വേൾഡ് മിക്സ് ബോക്സിംങ് ചാമ്പ്യൻഷിപ്പിലേക്ക് കാട്ടിക്കുളം സെക്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെന്നിമാർസൽ തെരഞ്ഞെടുക്കപ്പെട്ടു

ഇംഗ്ലണ്ടിൽ വച്ച് നടക്കുന്ന വേൾഡ് മിക്സ് ബോക്സിംങ് ചാമ്പ്യൻഷിപ്പിലേക്ക് കാട്ടിക്കുളം സെക്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഡെന്നിമാർസൽ തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ 26 മുതൽ 28 വരെ മഹാരാഷ്ട്രയിൽ വച്ച് നടന്ന ദേശീയ മിക്സ് ബോക്സിംങ് ചാമ്പ്യൻഷിപ്പിലെ ഉജ്ജ്വല വിജയം നേടിയിരുന്നു. ജുജിത്സു, വൂഷു എന്നിവയിലെ ചാമ്പ്യൻഷിപ്പുകളിലും അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. മാനന്തവാടി സ്വദേശിയായ ഡെന്നിമാർസൽ വർഷങ്ങളായി കാട്ടിക്കുളം സെക്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സുധീഷ് മാസ്റ്ററുടെ കീഴിൽ മിക്സ് ബോക്സിംങ് ,കരാട്ടെ, വൂഷു, സാംബൊ , ജുജിത്സു,ബോക്സിംങ് , യോഗ എന്നിവ പരിശീലിച്ചുവരുന്നു. വയനാട് ജില്ലയെ പ്രതിനിധീകരിച്ച് സെക്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സുധീഷ് മാസ്റ്ററുടെ നേതൃത്വത്തിൽ മിൻഹാജ്,അരുൺ. കെ. ജെ, ഡെന്നി മാർസൽ , കുര്യാക്കോസ് പി.എം എന്നീ മത്സരാർത്ഥികളായിരുന്നു സംസ്ഥാനമത്സരത്തിൽ പങ്കെടുത്തിരുന്നത്. ഇവർ നാലു പേരും ഗോൾഡ് മെഡൽ നേടി വിജയിച്ചിരുന്നുവെങ്കിലും ദേശീയ മത്സരത്തിൽ പങ്കെടുക്കുവാൻ മറ്റു മൂന്ന്പേർക്കും സാധിച്ചിരുന്നില്ല. വേൾഡ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്നതിനുള്ള തീവ്ര പരിശീലനത്തിൽ ഏർപ്പെടുമ്പോളും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള സാമ്പത്തികം കണ്ടെത്താനായി സ്പോൺസർമാരെ തേടുകയാണ്.

Post a Comment

0 Comments