വൈബ് ഫോര്‍ വെല്‍നസ്സ് ക്യാമ്പയിന്‍; പനമരം ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

 

പനമരം: സമീകൃത ആഹാരം കഴിക്കുക, നന്നായി വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, കൃത്യമായി ആരോഗ്യ പരിശോധനകള്‍ നടത്തുക, ഇതുവഴി ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിനുവേണ്ടി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വൈബ് 4 വെല്‍നസ്സ് ക്യാമ്പയിനിന്റെ പനമരം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി അലക്കമുറ്റം നിര്‍വഹിച്ചു.വ്യായാമ പരിശീലനം, കൂട്ടയോട്ടം എന്നിവ ക്യാമ്പയിനിന്റെ ഭാഗമായി നടത്തി. ജനപ്രതിനിധികളായ ഷാജഹാന്‍, ജൂല്‍ന ഉസ്മാന്‍, സുധ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ആനന്ദന്‍ ഇ.വി വിശദീകരണം നല്‍കി.

Post a Comment

0 Comments