തിരുവനന്തപുരം: ശബരിമലയിലെ കൊടിമരത്തിന്‍റെ പുനഃ പ്രതിഷ്ഠയിൽ കേസെടുക്കാൻ സാധ്യത തേടി എസ്ഐടി. കൊടിമരത്തിന്‍റെ നിർമാണത്തിന് ദേവസ്വം ബോർഡ് വ്യാപകമായി പണം പിരിച്ചതായാണ് വിവരം. വാജി വാഹനത്തിൻ്റെ കൈമാറ്റത്തിലെ കണ്ടെത്തലുകൾ കോടതി അറിയിക്കും.
കോടതിയുടെ നിലപാട് അനുസരിച്ചാണ് എസ്ഐടി കേസെടുക്കുക. പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്‍റ് ആയിരുന്ന സമയത്താണ് ഇടപാടുകൾ നടത്തിയിരുന്നത്.
അതേസമയം ശബരിമലയിലെ സ്വർണ ഉരുപ്പടികളുടെ പരിശോധന റിപ്പോർട്ട് തേടി പ്രത്യേക അന്വേഷണ സംഘം. റിപ്പോർട്ട് ലഭിക്കാൻ എസ്ഐടി കോടതിയിൽ വൈകാതെ അപേക്ഷ സമർപ്പിക്കും. ദ്വാരപാലക ശില്പവും കട്ടിളപ്പാളിക്കും പുറമേ കൂടുതൽ സ്വർണം ശബരിമലയിൽ നിന്ന് കടത്തിയിട്ടുണ്ടോയെന്ന് പരിശോധനാഫലം ലഭിക്കുന്നതിലൂടെ വ്യക്തമാകും

0 Comments