'കേരള കോൺഗ്രസ് മുന്നണി മാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ല'; വി.ഡി സതീശൻ

 



കൊച്ചി: കേരള കോൺഗ്രസ് മുന്നണി മാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ്. യുഡിഎഫിന്‍റെ അടിത്തറ ഇപ്പോഴുള്ളതിനെക്കാൾ വിപുലമായിരിക്കും. കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് വരുമെന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

ശബരിമലയിലെ സ്വർണ കവർച്ചയിലെ അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും ശ്രമമെന്നും വി.ഡി സതീശൻ ആരോപിച്ചു. കേസിൽ പ്രധാനപ്പെട്ട സിപിഎം നേതാക്കൾ ജയിലിലാണ്. സർക്കാരും സിപിഎമ്മും അവരെ സംരക്ഷിക്കുകയാണ്. ഏത് കാലത്ത് നടന്നത് സംബന്ധിച്ച് എപ്പോൾ അന്വേഷിച്ചാലും തങ്ങൾക്ക് ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോൺഗ്രസിന്‍റെ യുഡിഎഫ് പ്രവേശം യുഡിഎഫിൽ ചർച്ച ചെയ്തിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. ആശയപരമായി യോജിക്കുന്നവരുമായി സഹകരിക്കാം എന്നാണ് യുഡിഎഫ് നിലപാട്. കേരള കോൺഗ്രസ് എന്ത് നിലപാട് എടുത്താലും തങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Post a Comment

0 Comments