അഹമ്മദാബാദ് വിമാന ദുരന്തം: ദുരൂഹത നീക്കാൻ ‘എയർ ലോക്ക്’ തിയറി


അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം തകർന്നത് ലോകമെമ്പാടുമുള്ള വ്യോമയാന വിദഗ്ധരുടെ തീവ്രമായ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. പക്ഷിയിടിച്ചതും ലാൻഡിംഗ് ഗിയർ തകരാറും അപകടത്തിന്റെ കാരണങ്ങളാകാനുള്ള സാധ്യത പ്രാഥമിക ദൃശ്യങ്ങളും ഫ്ലൈറ്റ് ഡാറ്റയും തള്ളിക്കളഞ്ഞു. ‘എയർ ലോക്ക്’ എന്ന പുതിയ സിദ്ധാന്തം ആണ് അന്വേഷകർ ഇപ്പോൾ പര്യവേക്ഷണം ചെയ്യുന്നത്.

എഞ്ചിനിലോ ഇന്ധന പൈപ്പ്‌ലൈനിലോ വായു കുമിളകൾ കുടുങ്ങി എഞ്ചിനിലേക്കും ഹൈഡ്രോളിക് സിസ്റ്റത്തിലേക്കുമുള്ള ഇന്ധന പ്രവാഹത്തെ തടസ്സപ്പെടുത്തുമ്പോഴാണ് എയർ ലോക്ക് സംഭവിക്കുന്നത്. ഈ തടസ്സം എഞ്ചിന് പവർ ലഭിക്കുന്നത് തടയുന്നു. അതിന്റെ ഫലമായി ത്രസ്റ്റ് നഷ്ടപ്പെടുകയും വിമാനം മുകളിലേക്ക് കയറുന്നതിനുപകരം താഴേക്ക് ഇറങ്ങുകയും ചെയ്യുന്നു. ബോയിംഗ് 787 വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിൽ ഒന്നിന് എന്തെങ്കിലും പ്രശ്‍നം വന്നാൽ ബാക്കിയുള്ള ഒന്നിൽ പ്രവർത്തിക്കാൻ കഴിയും. എന്നാൽ രണ്ട് എഞ്ചിനുകളിലേക്കും പൂർണ്ണമായ ഇന്ധന വിതരണം തടസ്സപ്പെടുന്നത് അനിവാര്യമായും ദുരന്തത്തിലേക്ക് നയിക്കുന്നു.

Post a Comment

0 Comments