കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്തു

 


കേളകം: കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം വായനാവാരം, യുവ സാഹിത്യകാരി അമൃത കേളകം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ വർഗീസ് കവണാട്ടേൽ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട്  എം.പി.സജീവൻ, അധ്യാപകരായ പി ജെ വിജി, കെ വി ബിജു, അൻസമരിയ ജോൺസൺ, അനാമിക പ്രേംരാജൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് പുസ്തക വായന, പുസ്തക നിരൂപണം എന്നിവ അവതരിപ്പിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പുസ്തക പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments