ചുങ്കക്കുന്ന് :ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ ശിശുദിനാഘോഷവും, ഉപജില്ല കലാമേള ശാസ്ത്രമേള തുടങ്ങിയവയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.എസ് എം സി ചെയർമാൻ ജസ്റ്റിൻ ജെയിംസ് അധ്യക്ഷത വഹിച്ചു.വാർഡ്മെമ്പർ ബാബു മാങ്കോട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ വിജയൻ ,അധ്യാപകൻ ഷാവു ,അഞ്ജലി ബിബിൻ, നിജി സജി, പാർവതി കെ എന്നിവർ സംസാരിച്ചു. ചാച്ചാജിമാർ അണിനിരന്ന വർണ്ണാഭമായ റാലിയും സംഘടിപ്പിച്ചു. തുടർന്ന് ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദനം, ശിശു ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവിധ കലാ പരിപാടികൾ, പായസ വിതരണം എന്നിവ നടന്നു.

0 Comments