എൽ ഡി എഫ് അമ്പലവയൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു




 അമ്പലവയൽ: എൽ ഡി എഫ് അമ്പലവയൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. അമ്പലവയൽ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന കൺവെൻഷൻ എൽഡിഎഫ് ജില്ലാ കൺവീനർ സി. കെ ശശീന്ദ്രൻ ഉൽഘാടനം ചെയ്തു.എ രാജൻ അധ്യക്ഷത വഹിച്ചു.വി വി ബേബി, സജി ചെറിയാൻ, ഇബ്രാഹീം, എം എ ബില്ലിഗ്രഹാം, , പി വാസുദേവൻ, വി സുരേഷ്, കെ ഷമീർ , എൻ പി  കുഞ്ഞുമോൾ, ടി ഡി മാത്യു എന്നിവർ സംസാരിച്ചു.

22 വാർഡിലെയും സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. എൽഡിഎഫ് പഞ്ചായത്ത് കൺവീനർ എ എം ജോയി സ്വാഗതവും വി വി രാജൻ നന്ദിയും പറഞ്ഞു. എ  രാജൻ കൺവീനറും എ എം ജോയി ചെയർമാനും വി വി രാജൻ ട്രഷറുമായി 501 അംഗ കമ്മറ്റി രൂപീകരിച്ചു

Post a Comment

0 Comments