കണ്ണൂര്‍: പയ്യന്നൂരിൽ ആത്മഹത്യ ചെയ്ത ബിഎൽഒക്ക് മേലുണ്ടായിരുന്ന സിപിഎം സമ്മർദത്തിന്റെ തെളിവായി ബൂത്ത് ലെവൽ ഏജന്റിന്റെ പരാതി.
കോൺഗ്രസ് ബൂത്ത് ഏജന്റ് വൈശാഖ് കണ്ണൂർ കടക്ടർക്ക് നൽകിയ പരാതിയാണ് പുറത്തുവന്നത്. നവംബർ എട്ടിനാണ് വൈശാഖ് പരാതി നൽകിയത്.
യുഡിഎഫ് ബൂത്ത് ലെവൽ ഏജന്റിനെ എസ്ഐആർ ഫോം വിതരണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഭീഷണിപ്പെടുത്തിയതായി അനീഷ് തന്നെ വെളിപ്പെടുത്തുന്ന ശബ്ദരേഖയും നേരത്തെ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു

0 Comments