കേളകം: കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഈ അധ്യയന വർഷത്തെ ലീഡർഷിപ്പ് ഇൻവെസ്റ്റിചർ ചടങ്ങ്, ദേശീയ വായനാ മാസാചരണം, വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ സംയുക്തമായി സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് വിനോയ് ഓരത്തേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സാൻജോസ് ചർച്ച് കേളകം വികാരി ഫാ. മാത്യു പെരുമാട്ടി ക്കുന്നേൽ ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന് വിദ്യാർത്ഥി പ്രതിനിധികൾക്കായുള്ള ലീഡർഷിപ്പ് ഇൻവെസ്റ്റിചർ (പദവി സമർപ്പണ) ചടങ്ങുകൾ നടന്നു.
കേളകം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് റോഷിത് യു. വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അഭിഷിക്ത എസ് ഐ സി , മദർ പിടിഎ പ്രസിഡന്റ് അന്നക്കുട്ടി പരത്തനാൽ, ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ ക്രിസ്റ്റോ ജോസ് , സ്കൂൾ ഹെഡ്ബോയ് അഖിൽ മിഷേൽ ജിജോ എന്നിവർ സംസാരിച്ചു.
ക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാ-ശാസ്ത്ര പരിപാടികൾ അരങ്ങേറി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനവും, മലയാളം ക്ലബ്ബിനെ പ്രതിനിധീകരിച്ച് അമാന്റാ കെ. ജോളിയും, ഐടി ക്ലബ്ബിനെ പ്രതിനിധീകരിച്ച് അൽബിന മരിയ പ്രിൻസും, ഇംഗ്ലീഷ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് മരിയ മിത്ര ഷാജിയും പ്രസംഗങ്ങൾ നടത്തി. ഹിന്ദി ക്ലബ്ബിലെ വിദ്യാർത്ഥികൾ ഗ്രൂപ്പ് സോങ് ആലപിച്ചപ്പോൾ, സയൻസ് ക്ലബ്ബ് കൗതുകമുണർത്തുന്ന ശാസ്ത്ര പരീക്ഷണ പ്രകടനങ്ങളും (Fun Activity) മാത്സ് ക്ലബ്ബ് വർക്കിംഗ് മോഡൽ പ്രദർശനവും നടത്തി

0 Comments